65 വയസിനു മുകളിൽ പ്രായമുള്ളവർക്കും ജോലിയ്ക്കായി പുറത്തു പോവേണ്ടി വരുന്നവർക്കും കോവിഡിൻ്റെ ലക്ഷണങ്ങളുണ്ടെങ്കിൽ ഇന്ന് മുതൽ കൊറോണാ ടെസ്റ്റ് ചെയ്യാം

ദിനംപ്രതി കൊറോണ ടെസ്റ്റിൻ്റെ എണ്ണം 100,000 ആക്കുന്ന ലക്ഷ്യത്തോട് പബ്ളിക് ഹെൽത്ത് ഡിപ്പാർട്ട്മെൻറ് അടുത്തു കൊണ്ടിരിക്കുകയാണെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് അറിയിച്ചു. ഇന്നലെ വരെ 73,400 ടെസ്റ്റുകൾ നടത്തുവാനുള്ള സൗകര്യങ്ങൾ ഒരുക്കിയതായി അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച്ച 41,000 ടെസ്റ്റുകൾ നടത്തി. വെള്ളിയാഴ്ചയോടെ പ്രഖ്യാപിച്ചിരിക്കുന്ന ടാർജറ്റ് നേടുമെന്ന് ഹാനോക്ക് അറിയിച്ചു. 65 വയസിനു മുകളിൽ പ്രായമുള്ളവർക്കും ജോലിയ്ക്കായി പുറത്തു പോവേണ്ടി വരുന്നവർക്കും കോവിഡിൻ്റെ ലക്ഷണങ്ങളുണ്ടെങ്കിൽ ഇന്ന് മുതൽ കൊറോണാ ടെസ്റ്റ് ചെയ്യാവുന്നതാണ്. ഇവരുടെ കുടുംബങ്ങളിൽ ഉള്ളവർക്കും രോഗലക്ഷണങ്ങളുണ്ടെങ്കിൽ ടെസ്റ്റിന് അപ്പോയിൻ്റ്മെൻറ് ലഭിക്കുന്നതാണ്.
എൻഎച്ച്എസിലെയും കെയർ ഹോമുകളിലെയും എല്ലാ സ്റ്റാഫിനും കോവിഡ് ടെസ്റ്റ് നടത്താനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഇവർക്ക് രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും ടെസ്റ്റിന് യോഗ്യത ലഭിക്കും. കെയർ ഹോമുകളിലെ റെസിഡൻ്റ്സിനും ഹോസ്പിറ്റൽ പേഷ്യൻ്റ്സിനും കോവിഡ് പരിശോധനയ്ക്ക് സൗകര്യം നല്കും. ഇതു വരെ 25,000 കെയർ ഹോം റെസിഡൻറ്സിന് പരിശോധന നടത്തിക്കഴിഞ്ഞു. 85 എൻഎച്ച്എസ് സ്റ്റാഫും 19 സോഷ്യൽ കെയർ സ്റ്റാഫും കോവിഡ് ബാധിച്ച് ഇതുവരെ മരണമടഞ്ഞിട്ടുണ്ട്.