പ്രധാനമന്ത്രി ബോറിസ് ജോൺസണും കാരി സിമണ്ട്സും വിവാഹിതരാകുന്നു. സമ്മറിൽ ഡൗണിംഗ് സ്ട്രീറ്റിൽ തങ്ങളുടെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി ഇൻസ്റ്റാഗ്രാം പോസ്റ്റ്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വീണ്ടും വിവാഹിതനാകുന്നു. പാർട്ണർ കാരി സിമണ്ട്സുമായുള്ള എൻഗേജ് മെൻ്റ് കഴിഞ്ഞ വർഷാവസാനം നടത്തിയതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. തങ്ങൾ സമ്മറിൽ ഒരു കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി കാരി സിമണ്ട്സ് ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു. കാരിക്ക് 31 ഉം ബോറിസിന് 55 വയസും പ്രായമുണ്ട്. ബോറിസിൻ്റെ ആറാമത്തെ കുട്ടിയായിരിക്കും കാരിയിൽ പിറക്കുന്നത്. ആദ്യ ഭാര്യയിൽ നാലും മറ്റൊരു പാർട്ണറിൽ ഒന്നുമടക്കം ബോറിസിന് അഞ്ച് മക്കളുണ്ട്.
കഴിഞ്ഞ 250 വർഷത്തിനിടയിൽ പദവിയിലിരിക്കെ വിവാഹിതനാകുന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് ബോറിസ് ജോൺസൺ. 2010 ൽ ഡൗണിംഗ് സ്ട്രീറ്റിൽ ഡേവിഡ് കാമറൂണിൻ്റെയും സാമന്തയുടെയും മകളായ ഫ്ളോറൻസിനു ശേഷം ജനിക്കുന്ന രണ്ടാമത്തെ കുട്ടിയാവും ബോറിസിൻ്റേത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ താമസിക്കുന്ന വിവാഹിതരല്ലാത്ത ആദ്യ ദമ്പതികളാണ് ബോറിസും കാരിയും. യു എസ് എൺവയേൺമെൻറ് കാമ്പയിൻ ഗ്രൂപ്പ് ഓഷ്യാനയുടെ സീനിയർ അഡ്വൈസറാണ് കാരി സിമണ്ട്സ്.
UK MALAYALI MATRIMONY... FOR FINDING PERFECT PARTNERS

FOCUS FINSURE LTD... FOR MORTGAGES AND INSURANCE SERVICES

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS
