കൊറോണ വൈറസ് പാസ്പോർട്ട് ട്രയലിന് ലണ്ടൻ ഹീത്രു എയർപോർട്ടിൽ ഈയാഴ്ച തുടക്കം കുറിക്കും. ക്വാരൻ്റിൻ ഒഴിവാക്കാൻ ഡിജിറ്റൽ ഹെൽത്ത് പാസ് പ്രയോജനപ്പെടും.

കൊറോണ വൈറസ് പാസ്പോർട്ട് ട്രയലിന് ലണ്ടൻ ഹീത്രു എയർപോർട്ടിൽ ഈയാഴ്ച തുടക്കം കുറിക്കും. യുണൈറ്റഡ് എയർലൈനും ക്യാതെ പസിഫിക്കും കോമൺപാസ് എന്ന ആപ്പ് ഉപയോഗിക്കാൻ യാത്രക്കാർക്ക് അവസരമൊരുക്കും. ഈ ഡിജിറ്റൽ ഹെൽത്ത് പാസിൽ സർട്ടിഫൈഡ് കോവിഡ് ടെസ്റ്റ് സ്റ്റാറ്റസ് അപ് ലോഡ് ചെയ്യുവാൻ സാധിക്കും. ഇതിനായി ഒരു അംഗീകൃത ലാബിൽ പാസഞ്ചർ കോവിഡ് ടെസ്റ്റിന് വിധേയനാകണം. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നവർക്ക് ഈ ആപ്പ് വഴി ക്വാരൻ്റിൻ ഒഴിവാക്കാൻ കഴിയും. കോമൺ പാസ് സോഫ്റ്റ് വെയറിലെ QR കോഡ് ബോർഡർ ഓഫീഷ്യൽസിനും എയർലൈൻ സ്റ്റാഫിനും സ്കാൻ ചെയ്യാൻ സാധിക്കും. ലണ്ടൻ, ന്യൂയോർക്ക്, സിംഗപ്പൂർ, ഹോങ്കോങ്ങ് എന്നിവയ്ക്കിടയിൽ സർവീസ് നടത്തുന്ന ഫ്ളൈറ്റുകളിലെ യാത്രക്കാർക്കിടയിലാണ് ഈ സംവിധാനം ആദ്യമായി പരീക്ഷിക്കുന്നത്. വിവിധ ഭാഷകളിലുള്ള പേപ്പർ ടെസ്റ്റ് സർട്ടിഫിക്കറ്റുകൾ യാത്രയ്ക്കിടയിൽ ഹാജരാക്കുന്നത് ഒഴിവാക്കാൻ ഡിജിറ്റൽ ഹെൽത്ത് പാസ് ഉപകരിക്കും.