യുകെയിൽ കൊറോണ ഇൻഫെക്ഷൻ കാരണം ഹോസ്പിറ്റലിൽ അഡ്മിറ്റാകുന്നവരുടെ എണ്ണത്തിൽ 96 ശതമാനത്തിൻ്റെ കുറവ്

യുകെയിൽ കൊറോണ ഇൻഫെക്ഷൻ കാരണം ഹോസ്പിറ്റലിൽ അഡ്മിറ്റാകുന്നവരുടെ എണ്ണത്തിൽ 96 ശതമാനത്തിൻ്റെ കുറവ് രേഖപ്പെടുത്തി. കൊറോണ വ്യാപനം പീക്കിലെത്തിയ ഏപ്രിൽ 12 ന് 17,172 രോഗികൾ ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു. ഇവരിൽ 2,881 പേർക്ക് വെൻ്റിലേറ്റർ സഹായംവേണ്ടി വന്നിരുന്നു. ഓഗസ്റ്റ് 7 ന് അഡ്മിറ്റ് ചെയ്യപ്പെട്ടിരിക്കുന്നവരുടെ എണ്ണം 638 എന്ന നിലയിലേയ്ക്ക് കുറഞ്ഞിട്ടുണ്ട്. വെൻ്റിലേറ്ററിൽ 57 പേർ മാത്രമേയുള്ളൂ. ഓഗസ്റ്റ് 5 വരെയുള്ള ഒരാഴ്ചക്കാലത്ത് പുതിയതായി 375 കൊറോണ രോഗികൾ മാത്രമാണ് ഹോസ്പിറ്റലുകളിൽ അഡ്മിറ്റ് ചെയ്യപ്പെട്ടത്. ഇപ്പോഴത്തെ കണക്കനുസരിച്ച്14 ൽ ഒരു രോഗിക്ക് മാത്രമേ കൊറോണ ഇൻഫെക്ഷൻ മൂലം ഹോസ്പിറ്റൽ ചികിത്സ ആവശ്യമായി വരുന്നുള്ളൂ.
എൻഎച്ച്എസിൽ കൊറോണയ്ക്കുള്ള മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ലഭ്യമായതും ബെഡ് കപ്പാസിറ്റി കൂടിയതും കൂടുതൽ പ്രതിരോധ ശക്തി ഉണ്ടായതും മൂലം മരണ നിരക്കിലും കുറവ് വന്നിട്ടുണ്ട്. ഇൻ്റൻസീവ് കെയറിൽ പ്രവേശിക്കപ്പെടുന്ന രോഗികളിൽ പത്തിൽ എട്ട് പേരും പൂർണമായും സുഖം പ്രാപിക്കുന്നുവെന്ന കണക്കുകൾ ബ്രിട്ടണ് വൻ ആശ്വാസമാണ് നല്കുന്നത്.