Thursday, 08 May 2025

ഏപ്രിൽ മാസത്തിൽ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ 20 ശതമാനത്തോളം ചുരുങ്ങി. അടിയന്തിര ഇടപെടലിന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് തയ്യാറെടുക്കുന്നു

ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ 20.4 ശതമാനത്തോളം കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ചുരുങ്ങിയതായുള്ള റിപ്പോർട്ട് പുറത്തു വന്നു. സാഹചര്യങ്ങൾ കണക്കിലെടുത്തുള്ള ഏതു തരത്തിലുള്ള അടിയന്തിര നടപടിയ്ക്കും ബാങ്ക് ഓഫ് ഇംഗ്ലണ്ട് തയ്യാറാണെന്ന് ഗവർണർ ആൻഡ്രൂ ബെയ്ലി പ്രസ്താവിച്ചു. ഇത് ബാങ്ക് ഓഫ് ഇംഗ്ളണ്ട് പ്രതീക്ഷിച്ചിരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. 2008-2009 ലെ സാമ്പത്തിക മാന്ദ്യസമയത്തെ തകർച്ചയേക്കാൾ മൂന്നിരട്ടിയിലേറെ പ്രഹരമാണ് ഇത്തവണയുണ്ടായിട്ടുണ്ട്. ഏപ്രിൽ മാസം പൂർണമായും രാജ്യം ലോക്ക് ഡൗണിലായിരുന്നതിൻ്റെ പ്രതിഫലനമാണിത്. എന്നാൽ മെയ് മാസത്തിൽ ലോക്ക് ഡൗണിൽ ഇളവ് അനുവദിച്ചതിനാൽ ഇത്രയും തകർച്ച പ്രതീക്ഷിക്കുന്നില്ല.

സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നതിൻ്റെ അടയാളങ്ങൾ മാർക്കറ്റിൽ ദൃശ്യമാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ പറഞ്ഞു. എന്നാൽ എത്ര കാലം കൊണ്ട് പൂർവ്വസ്ഥിതിയിലെത്തുമെന്നോ എത്രമാത്രം ദോഷകരമായിരുന്നെന്നോ കണക്കാക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ജോലികൾ നഷ്ടമാകുന്ന അവസ്ഥ കഴിയുന്നതും ഒഴിവാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദീർഘകാല ഭവിഷ്യത്തുകൾ കഴിയുന്നതും പരിഹരിക്കാനുതകുന്ന തരത്തിലുളള മാർഗങ്ങളാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പരിഗണിക്കുന്നതെന്ന സൂചനയാണ് പുറത്തു വരുന്നത്.
 

"വരും ദിനങ്ങൾ വെല്ലുവിളികൾ നിറഞ്ഞതാണ്. നാമതിനെ മറികടക്കും". പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ഹൈസ്ട്രീറ്റ് ഷോപ്പുകൾ തുറന്നു കഴിഞ്ഞാൽ അത് ചെറിയ രീതിയിലുള്ള ഉണർവ് വിപണിയിൽ ഉണ്ടാക്കുമെന്ന് ചാൻസലർ റിഷി സുനാക്ക് വ്യക്തമാക്കി. 9 മില്യണോളം വർക്കേഴ്സിനെ ജോബ് റീറ്റെൻഷൻ സ്കീം വഴി ഗവൺമെൻറ് സപ്പോർട്ട് ചെയ്തിരുന്നു. ഇവർക്ക് സാധാരണ സാലറിയുടെ 80 ശതമാനവും ഇതിലൂടെ ഗവൺമെൻ്റ് ലഭ്യമാക്കി.

 

 

For reading other news click here or please tap the HOME button on the page

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

Other News